ഭാഷയില്‍ നിന്നുള്ള ഒളിച്ചോട്ടം; സംസ്കാരത്തില്‍ നിന്നും 0

“ഒരു ഭാഷ മരിക്കുന്പോള്‍ മരിച്ചവര്‍ വീണ്ടും മരിക്കുന്നു. പ്രസിദ്ധനായ ഒരു സ്വീഡിഷ് കവിയുടേതാണ് മേലുദ്ധരിച്ച വരികള്‍. പരിഭാഷ; സച്ചിദാനന്ദന്‍. ഭാഷയുടെ മരണത്തെക്കുറിച്ചും, ഭാഷ ഒരു ജനതയുടെ ആത്മാവിന്‍റെ ഭാഗമാണെന്നതിനെക്കുറിച്ചും ഇത്രത്തോളം ശക്തമായി സൂചിപ്പിക്കുന്ന ഒരു കവിത എന്‍റെ ശ്രദ്ധയില്‍ വേറെ പെട്ടിട്ടില്ല. ഒരു ജനതയുടെയും ഭാഷ കേവലം ശബ്ദങ്ങളുടെ സമാഹാരമല്ല; മറിച്ച് അതിന്‍റെ അളവറ്റ സാംസ്കാരികധ്വനികളുടെയും ചിഹ്നങ്ങളുടെയും കലവറയാണ്. മലയാള ഭാഷയെ തിരിച്ചുപിടിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ പുതിയ കാലത്ത് ശക്തിപ്രാപിക്കുന്നുണ്ട്

ബാബരി മസ്ജിദ് തകര്‍ച്ചയും ഹിന്ദുത്വ വെല്ലുവിളിയും 0

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ ദിനമാണ് 1992 ഡിസംബര്‍ ആറ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ ഉപജാപമാണ് അന്ന് അയോധ്യയില്‍ അരങ്ങേറിയത്. ഗാന്ധിജിയുടെ വധത്തിന് ശേഷം ഹിന്ദു വര്‍ഗീയവാദികള്‍ രാഷ്ട്രത്തിന് നേരെ അഴിച്ചുവിട്ട ഈ ആക്രമണം ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു മഹാദുരന്തവും ദേശീയ അപമാനവുമായിരുന്നു. അന്നത്തെ റാവു സര്‍ക്കാറിന്റെ സഹായത്തോടെ സംഘപരിവാര്‍ രാഷ്ട്രത്തിന്റെ ആത്മാവിന് അക്ഷരാര്‍ഥത്തില്‍ തീകൊളുത്തുകയായിരുന്നു. രാജ്യത്തെ ശിഥിലമാക്കാനും വര്‍ഗീയവത്കരിക്കാനുമുള്ള സാമ്രാജ്യത്വ ഗൂഢാലോചനയുടെ

എല്ലാം ഒരു ‘ചാക്കില്‍’ ഒതുക്കുന്നത് ശരിയോ? 0

സി പി എമ്മിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ് പ്ലീനം. കേരളത്തില്‍ ഇതുവരെ പ്ലീനം നടന്നത് നാല് തവണ. പ്ലീനത്തിന്റെ പ്രാധാന്യം ഇതില്‍ തന്നെ വ്യക്തം. പോയ വാരം പാലക്കാട് പ്ലീനം സമാപിച്ചതോടെ എന്തിന് വേണ്ടിയാണോ പ്ലീനം വിളിച്ചത് ആ ലക്ഷ്യം സാക്ഷാത്കരിച്ചോ എന്ന ചര്‍ച്ചയല്ല സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നത്. പ്ലീനം സമാപിച്ച ദിവസം പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ച, ഒരു വിവാദ വ്യവസായിയുടെ പരസ്യത്തില്‍ തട്ടിയാണ് പ്ലീനം ചര്‍ച്ചകളുടെ പ്രതിഫലനം. പരസ്യം

ചൈന ഗര്‍ഭപാത്രങ്ങള്‍ തുറക്കുന്നു 0

കമ്യൂണിസ്റ്റ് ചൈന മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്പ്, 1979ല്‍, നടപ്പാക്കിയതാണ് അമ്മമാര്‍ ഒരു കുഞ്ഞില്‍ കൂടുതല്‍ പ്രസവിക്കാന്‍ പാടില്ല എന്ന നിയമം. ഇതനുസരിച്ച് പ്രായപൂര്‍ത്തിയായ സ്ത്രീ ഗര്‍ഭിണിയല്ലെന്ന് ഉറപ്പാക്കാന്‍ വര്‍ഷത്തില്‍ നാലുതവണ വൈദ്യപരിശോധന നടത്തുന്നുണ്ട് ഇന്നും. അഞ്ചുലക്ഷം ജീവനക്കാര്‍ ഈ നിയമം നടപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ടു. ഗര്‍ഭപാത്രങ്ങളെ ചങ്ങലക്കിടുന്ന ആ പരിഷ്കാരത്തിലൂടെ അന്നാട്ടില്‍ പിറക്കേണ്ടിയിരുന്ന 40കോടി കുഞ്ഞുങ്ങളെ ഇല്ലാതാക്കിയത്രെ! 40കോടിയല്ല, 100കോടി ജന്മങ്ങളെയാണ് ഉന്മൂലനം ചെയ്തതെന്ന അഭിപ്രായക്കാരുമുണ്ട്. ഉദ്യോഗസ്ഥമേധാവിത്വം ക്രൂരമാര്‍ഗങ്ങളിലൂടെയാണ് ഈ

16-തരം ഫേസ്ബുക്ക്‌ ഉപഭോക്താക്കള്‍ 0

Explore more infographics like this one on the web’s largest information design community – Visually.

സഭാകമ്പം അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ 0

   

മലപ്പുറം തിരിച്ചുപിടിച്ചു 0

മണ്ണാര്‍ക്കാട് ♦ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മലപ്പുറം കിരീടം തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ കായംകുളത്ത് വെച്ച് കപ്പിനും ചുണ്ടിനുമിടയില്‍ കോഴിക്കോട് തട്ടിയെടുത്ത കിരീടമാണ് കൂടുതല്‍ കരുത്തോടെ മലപ്പുറം തിരിച്ചുപിടിച്ചത്. 416 പോയിന്റുമായി മലപ്പുറം ഇത്തവണ കിരീടത്തില്‍ മുത്തമിടുമ്പോള്‍ ജില്ലക്ക് ഇത് 16ാമത്തെ അഭിമാന നേട്ടം. 374 പോയീന്റ് നേടിയ കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 321 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതെത്തി.

ബഹ്‌റൈന്‍മംഗലാപുരം എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി 0

മുംബൈ: ബഹ്‌റൈനില്‍ നിന്നും മംഗലാപുരത്തേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിലിറക്കി. യന്ത്രത്തകരാറിനെതുടര്‍ന്നായിരുന്നു ഇത്. ജീവനക്കാര്‍ക്ക് പുറമേ 44 യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മംഗലാപുരത്ത് എത്തിച്ചതായാണ് വിവരം.

‘ജീവിതം ഒരു മന്ദസ്മിതം പോല്‍’ 0

ശൈഖുനാ കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രമുഖര്‍ വിലയിരുത്തുന്നു. അഡ്വ: പൂക്കുഞ്ഞ് എ.പി. ഉസ്താദിനെ എന്നും ആദരവോടുകൂടി മാത്രം നോക്കിക്കാണുന്ന വ്യക്തിയാണ് ഞാന്‍. 1972ല്‍ കോഴിക്കോട് ലോ കോളേജില്‍ പഠിക്കുന്ന കാലം മുതലേ ഉസ്താദുമായി അടുത്ത് ഇടപഴകിയിട്ടുണ്ട്. അഹ്ലുസ്സുന്ന വല്‍ ജമാഅത്തിന് പരമമായ പ്രാധാന്യം നല്‍കി രാജ്യത്തിന്റെ എ്യെവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന നേതാവാണ് കാന്തപുരം ഉസ്താദ്. വിദ്യാഭ്യാസ രംഗത്താണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവുമധികം ശോഭിച്ച് കാണുന്നത്. മതരംഗത്തും ഭൗതിക

മുസ്‌ലിം രാഷ്ട്രീയം കലങ്ങിമറിഞ്ഞ കാല്‍നൂറ്റാണ്ട് 0

കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷക്കാലത്തെ രാഷ്ട്രീസാമൂഹിക ചലനങ്ങളെക്കുറിച്ച് ഇസ്ലാമിക പശ്ചാത്തലത്തില്‍ അവലോകനം ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. ചര്‍ച്ച ഒരു മഹിളാകുടുംബ മാസികയുടേതാവുമ്പോള്‍ കുറച്ചുകൂടി വിശേഷഭാവം അത് ആര്‍ജിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മഹിളാ പരിപ്രേക്ഷ്യത്തില്‍ ഇക്കാലയളവ് പ്രാധാന്യമര്‍ഹിക്കുന്നത് നീണ്ട ഒരു കാലയളവില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിച്ചിരുന്ന ഇന്ദിരാ ഗാന്ധിയെന്ന കരുത്തുറ്റു വനിതയുടെ സാന്നിധ്യം ഒരു ഓര്‍മയായി മാറിയെന്നതാണ്. ഉത്തരേന്ത്യന്‍ പ്രാദേശിക രാഷ്ട്രീയത്തിലാവട്ടെ മായാവതിയെന്ന മറ്റൊരു വനിതയുടെ ഉയര്‍ച്ചയ്ക്കാണ് ഇക്കാലയളവ്